ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരായ കര്‍ഷകസംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഹരിയാനയിലെ അംബാലയിലും നൈനിറ്റാള്‍ – ഡല്‍ഹി റോഡിലും കര്‍ഷകരെ പൊലീസ് തടഞ്ഞു.
പഞ്ചാബില്‍ നിന്ന് എത്തിയ കര്‍ഷകര്‍ക്ക് നേരെ അംബാലയില്‍ ജലപീരങ്കി പ്രയോഗിച്ചു. ഹരിയാന, യുപി അതിര്‍ത്തിയില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറുകയാണ്. അംബാലയില്‍ കര്‍ഷകര്‍ പൊലീസ് ബാരിക്കേഡുകള്‍ മറികടന്നു. ബാരിക്കേഡുകള്‍ കര്‍ഷകര്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു.











