ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് പഞ്ചാബിലെ തരന്‍തരന്‍ സ്വദേശി ജുഗുരാജ് സിങ് എന്ന് പോലീസ്. 300 പോലീസുകാര്‍ക്ക് ആക്രമങ്ങളില്‍ പരിക്കേറ്റതായി ഡല്‍ഹി പോലീസ് പറഞ്ഞു.
ബികെയും രാകേഷ് ടിക്കായത്ത് വടിവാളുമായെത്തണമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. എന്നാല്‍ കൊടികെട്ടാനാണ് വടികള്‍ കൊണ്ട് വരാന്‍ പറഞ്ഞതെന്ന് ടിക്കായത്ത് വിശദീകരണം നല്‍കി. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഉടന്‍ സമരവേദി വിട്ട് പോകണമെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു.
ഡല്‍ഹിയില്‍ ഇന്നലെ നടന്ന അക്രമങ്ങളില്‍ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്താണ് കേസെടുത്തത്.