ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് തദ്ദേശിയ ഉല്‍പാദനം ശക്തമാക്കുന്നതിന്റെ ഭാഗമായി 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്. ആത്മ നിര്‍ഭര്‍ ഭാരത് സംരംഭത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണിത്. ഞായറാഴ്ച രാവിലെ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ തീരുമാനത്തിലൂടെ ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ സ്വന്തം രൂപകല്‍പ്പനയും വികസന ശേഷിയും ഉപയോഗിച്ച് നെഗറ്റീവ് ലിസ്റ്റിലെ ഇനങ്ങള്‍ നിര്‍മ്മിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതിരോധമന്ത്രി കുറിച്ചു. സായുധ സേനയ്ക്ക് വേണ്ടി ഡിആര്‍ഡിഒ ആണ് രൂപകല്‍പ്പന ചെയ്യുന്നതും വികസിപ്പിച്ചെടുക്കുന്നതും. സമ്പദ്വ്യവസ്ഥ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വയം പര്യാപ്തത നേടണമെന്ന് ആത്മനിര്‍ഭര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
This decision will offer a great opportunity to the Indian defence industry to manufacture the items in the negative list by using their own design and development capabilities or adopting the technologies designed & developed by DRDO to meet the requirements of the Armed Forces.
— Rajnath Singh (@rajnathsingh) August 9, 2020
ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന മേഖലകളെ തിരിച്ചറിയണമെന്നും ഇന്ത്യയെ ഒരു സൂപ്പര്‍ പവര്‍ ആക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ ഉല്‍പാദനത്തിന് പ്രാമുഖ്യം നല്‍കണമെന്നും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിരോധ വകുപ്പില്‍ നിന്നും സുപ്രധാന തീരുമാനമുണ്ടാകുന്നത്.











