സിലിഗുരി: ദീപാവലിക്ക് പടക്കം നിരോധിച്ച് ഒഡീഷ, സിക്കിം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍.എല്ലാ തരത്തിലുള്ള പടക്കങ്ങള്‍ക്കും അനുബന്ധ വസ്തുക്കള്‍ക്കുമാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. വായുമലിനീകരണത്തിന് പുറമെ,കോവിഡ് ബാധിതര്‍ക്കും കോവിഡ് മുക്തര്‍ക്കും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് നിരോധനം.
ഇനിയൊരു ഉത്തരവുണ്ടാകും വരെയാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 14നാണ് ദീപാവലി.











