ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷക റാലിയെ തുടര്‍ന്നുണ്ടായ ചെങ്കോട്ട ആക്രമണത്തിലെ മുഖ്യപ്രതിയായ പഞ്ചാബി നടന്‍ ദീപ് സിദ്ദു അറസ്റ്റിലായി. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 13 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ദീപ് സിദ്ദു ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റിലായത്. ഇതോടെ ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 128 ആയി.
ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷക നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കര്‍ഷക നേതാക്കള്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്.
ചെങ്കോട്ടയിലെ സംഘര്‍ഷത്തില്‍ കോട്ട് വാലി സ്റ്റേഷനില്‍ എടുത്ത കേസില്‍ ദീപ് സിദ്ദു, ഗുണ്ടാ നേതാവ് ലക്കാ സാധന എന്നിവരെ നേരത്തെ പ്രതി ചേര്‍ത്തിരുന്നു. ചെങ്കോട്ടയില്‍ കൊടി കെട്ടിയ ജുഗു രാജ് സിങ്ങിന്റെ തന്‍ തരനിലെ വീട്ടിലും പോലിസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു.