ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 75,50,273 ആയി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം 579 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ കോവിഡ് മരണനിരക്ക് 1.52 ശതമാനമായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ 1,14, 610 പേരാണ് കോവിഡ് മൂലം മരിച്ചത്.
ഇന്ത്യയില്‍ 7,72,055 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 66,63,608 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം 66,399 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെത രോഗമുക്തി നിരക്ക് 88.26 ശതമാനമായി ഉയര്‍ന്നു.












