കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരത്തില്‍ നാട്ടുകാരുടെ മര്‍ദനമേറ്റയാല്‍ മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖാണ് മരിച്ചത്. സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ റഫീഖിനെ മര്‍ദിച്ചത്. മര്‍ദനമാണോ മരണ കാരണമെന്ന് പറയാനാകില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പര്യാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും. ആള്‍ക്കൂട്ടം ഇയാളെ ഉപദ്രവിച്ചെന്നാണ് സാക്ഷികളുടെ മൊഴി. കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടി സ്ത്രീക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇയാളെ മര്‍ദിച്ചത്.











