ധനുഷിന്റെ ‘കര്‍ണന്‍’ സിനിമയില്‍ നായികയായി മലയാളി നടി രജിഷ വിജയന്‍. നടിയുടെ ആദ്യ തമിഴ് ചിത്രമാണിത്. കഴിഞ്ഞ ദിവസം ധനുഷിന്റെ പിറന്നാള് ആയിരുന്നു. താരത്തിന് ആശംസകള്‍ അറിയിച്ചതിനോടൊപ്പം ചിത്രത്തിന്റെ പോസ്റ്ററും രജീഷ പുറത്തുവിട്ടു.
സംവിധായകന്‍ മാരി സെല്‍വരാജിന്റെ കീഴില്‍ തമിഴകത്ത് അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചത് തനിക്ക് ലഭിച്ച് അനുഗ്രഹമാണെന്ന് രജീഷ കുറിച്ചു. അസാധാരണമായ കഥകള്‍ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് തുടരട്ടെയെന്നും താരം ആശംസിച്ചു.
പരിയേരും പെരുമാള്‍ സംവിധാനം ചെയ്ത മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത് ചിത്രമാണ് കര്‍ണന്‍. വി ക്രിയോഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കലൈപുളി എസ്. തണുവാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് നാരായണന്‍ ആണ് സംഗീത സംവിധാനം.
അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ രജീഷ ഫൈനല്‍സ്, ജൂണ്‍, സ്റ്റാന്‍ഡ് അപ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകള് കീഴടക്കുകയായിരുന്നു.

















