ദമാം ഒ.ഐ.സി.സി യുടെ പ്രവർത്തനം മാതൃകാപരം: രമേശ് ചെന്നിത്തല 

ബിജു കല്ലുമല 
സംഘടനാപരമായി ഏറെ കെട്ടുറപ്പുള്ള,  കഴിവുള്ള ഒ ഐ സി സി ദമ്മാം കമ്മിറ്റി ഏവർക്കും മാതൃക ആണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭാ സാമാജികത്വത്തിന്റെ അതുല്യമായ 50 വർഷങ്ങൾ പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ജനകീയ നേതാവ് ശ്രീ.ഉമ്മൻ ചാണ്ടിയെ ദമ്മാം ഒഐസിസി ആദരിച്ച സുവർണ്ണം,സുകൃതം വെർച്ച്വൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് ബുദ്ധിമുട്ടിയ പ്രവാസികൾക്ക് ഭക്ഷണവും, മരുന്നും, താമസ സൗകര്യങ്ങളും, വിമാന ടിക്കറ്റുകളും ദമ്മാം ഒ ഐ സി സി നൽകിയത് ഏറെ ചർച്ചയായിട്ടുള്ളതാണ്. നാട്ടിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ച് നടത്തിയ പ്രവർത്തനങ്ങളും ശ്ലാഘനീയമാണ്. നിരവധി വിമാനങ്ങൾ ചാർട്ട് ചെയ്തതും, പ്രളയ സമയത്ത് വീടുകൾ നിർമ്മിച്ച് നൽകിയതുൾപ്പെടെ ഉള്ള ദമ്മാം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.

എല്ലാ അർത്ഥത്തിലും പ്രവാസികളെ കബളിപ്പിക്കുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രവാസികൾക്ക് ആയി സമാനതകൾ ഇല്ലാത്ത പ്രവർത്തനങ്ങൾ ആണ് കാഴ്ച വെച്ചിരുന്നത്.നോർക്ക ഏറെ സജീവമായ ആ കാലഘട്ടത്തെ അപേക്ഷിച്ച് ഇന്ന് നോക്ക്കുത്തി ആയി മാറിയിരിക്കുന്നു. പ്രവാസികളെ മരണത്തിന്റെ വ്യാപാരികൾ ആക്കി ഒറ്റപ്പെടുത്താൻ ആണ് ഈ സർക്കാർ ശ്രമിച്ചത്.
ഉമ്മൻചാണ്ടി സർക്കാരുകളുടെ കാലത്ത് കേരളത്തിനുണ്ടായ നേട്ടങ്ങൾ വളരെ വലുതാണ്. അദ്ദേഹം കോൺഗ്രസ്സിന്റേയും കേരളത്തിന്റെയും അഭിമാനമാണ്. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച അതുല്യ രാഷ്ട്രീയ പ്രതിഭയാണ് ഉമ്മൻചാണ്ടി. സ്മാർട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണമികവിന്റെ ഉദാഹരണങ്ങൾ ആണ്. ഉമ്മൻചാണ്ടിയുടെ ഭരണകാലം കേരള വികസനത്തിന്റെ പറുദീസ ആയിരുന്നു.
കൃത്യതയുള്ള, സുതാര്യമായ ഉമ്മൻചാണ്ടിയുടെ ജീവിതം ഏവർക്കും ഒരു പാoപുസ്തകമാണ്. മികച്ച ഭരണാധികാരി എന്ന നിലയിൽ ഐക്യരാഷ്ട്ര സഭയുടെ ബഹുമതി ഏറ്റുവാങ്ങിയ അദേഹം , കേരള രാഷ്ട്രീയത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വമാണ് എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Also read:  വ്യാജ കുവൈത്ത് പൗരത്വം; പ്രതിരോധ മന്ത്രാലയത്തില്‍ ജോലി നേടിയ പ്രവാസിക്ക് 7 വര്‍ഷം തടവ്.

ദമ്മാം ഒ ഐ സി സി ചെയ്ത ഉജ്ജ്വലമായ സേവന പ്രവർത്തനങ്ങൾ തനിക്ക് നേരിട്ട് അനുഭവമുള്ളതാണെന്ന് മറുപടി പ്രസംഗത്തിൽ ശ്രീ ഉമ്മൻചാണ്ടി പറഞ്ഞു.യു ഡി എഫ് പ്രവാസികൾക്ക് എന്നും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. എന്നും പ്രവാസി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കരുതലോടെ ഉള്ള സമീപനമാണ് യു ഡി എഫ് നയമായി സ്വീകരിച്ചിട്ടുള്ളത്. നോർക്ക ഡിപ്പാർട്ട്മെന്റ് അങ്ങനെ ഉള്ള പ്രവാസി പദ്ധതിയുടെ ഭാഗമായി ഉണ്ടായിട്ടുള്ളതാണ്. പ്രവാസികളുടെ ഹൃദ്യമായ സേവനപ്രവർത്തനങ്ങളെ എന്നും ആദരവോടെ ആണ് നോക്കികാണുന്നത്.

നാടിനെ നശിപ്പിക്കുന്ന, നിരാശാജനകമായ സർക്കാരുകൾ ആണ് ഇന്ന് കേരളവും കേന്ദ്രവും ഭരിക്കുന്നത്. നാടിന്റെ രക്ഷയ്ക്കായ് കോൺഗ്രസ്സ് അധികാരത്തിൽ വരണം. അഭിമാനത്തോടെ തല ഉയർത്തി നിൽക്കാനായ് പ്രസ്ഥാനത്തോടൊപ്പം പ്രവാസികളുടെ അത്മാർത്ഥമായ പിന്തുണ ഉണ്ടാകണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Also read:  മുൻ വിദേശകാര്യമന്ത്രിയും കർണാടക മുഖ്യമന്ത്രിയും ആയിരുന്ന എസ്.എം. കൃഷ്ണ അന്തരിച്ചു.

തനിയ്ക്ക് ഉണ്ടായ നേട്ടം, അത് പാർട്ടിയുടെയും പുതുപള്ളിയിലെ ജനങ്ങളുടേതും ആണ് എന്ന് അദ്ദേഹം പറഞ്ഞു. ഈ നേട്ടത്തെ ആദരിച്ച ദമ്മാം ഒ ഐ സി സി യ്ക്ക് ശ്രീ ഉമ്മൻ ചാണ്ടി നന്ദി പറഞ്ഞു.

മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, മുൻ പ്രവാസികാര്യ വകുപ്പ് മന്ത്രി കെ സി ജോസഫ് എം എൽ എ, കെ പി സി സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, സക്കീർ ഹുസൈൻ,  ഷാനവാസ് ഖാൻ, മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥ് എം എൽ എ, കോൺഗ്രസ്സ് നേതാക്കളായ മാന്നാർ അബ്ദുൽ ലത്തീഫ്, ജോസി സെബാസ്റ്റ്യൻ, ജർമ്മിയാസ്, പി എ സലിം, കല്ലട രമേശ്, കെ പി സി സി നിർവ്വാഹക സമിതി അംഗവും ഒ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡന്റുമായ അഹമ്മദ് പുളിക്കൽ, ഗ്ലോബൽ ഭാരവാഹികളായ സി അബ്ദുൽ ഹമീദ്, രാജു കല്ലുംപുറം, ചന്ദ്രൻ  കല്ലട, അഷ്റഫ് മുവാറ്റുപുഴ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇസ്മാഈൽ എരുമേലി, ജിദ്ദ റീജണൽ പ്രസിഡന്റ് കെ ടി ഏ മുനീർ, അസീർ റീജണൽ പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചൽ, ബഹ്റൈൻ ഒ ഐ സി സി നാഷണൽ പ്രസിഡന്റ് ബിനു കുന്നന്താനം, ദമാം റീജണൽ ഭാരവാഹികൾ ആയ ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, റഫീഖ് കൂട്ടിലങ്ങാടി, ഷംസ് കൊല്ലം, റഷീദ് ഇയ്യാൽ, നിസ്സാർ മാന്നാർ, ബുർഹാൻ ലബ്ബ, രാധികാ ശ്യാംപ്രകാശ്, തോമസ് തൈപറമ്പിൽ മറ്റു റീജണൽ ഭാരവാഹികളായ അബ്ദുളള വല്ലഞ്ചിറ, ലാലു ശൂരനാട് എന്നിവർ ആശംസ അറിയിച്ചു.

Also read:  വയോജന ദിനം: ദുബായ് ജിഡിആർഎഫ്എ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

പ്രവർത്തക ബാഹുല്യം കൊണ്ട് സമ്പന്നമായിരുന്ന യോഗത്തെ നേതാക്കൾ അഭിനന്ദിച്ചു.
ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ 50 വർഷങ്ങളുടെ ആദരവിനായി ദമ്മാം ഒ ഐ സി സി കാരുണ്യ സ്‌പർശം പദ്ധതിയുടെ ഭാഗമായി ഏറ്റവും കുറഞ്ഞ നിരക്കിൽ കൊച്ചിയിലേയ്ക്ക് ചാർട്ടേഡ് വിമാനം യോഗത്തിൽ പ്രസിഡന്റ് ബിജു കല്ലുമല പ്രഖ്യാപിച്ചു.
റീജണൽ പ്രസിഡന്റ് ബിജു കല്ലുമല അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ റീജണൽ ജനറൽ സെക്രട്ടറിമാരായ ഷിഹാബ് കായംകുളം സ്വാഗതവും ഇ കെ സലിം നന്ദിയും പറഞ്ഞു.

Around The Web

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES