അമേരിക്കയിലെ ആശുപത്രികള്‍ക്ക് നേരെ റഷ്യന്‍ ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണം. റാന്‍സംവെയര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ആഴ്ചയില്‍ മൂന്ന് ആശുപത്രികള്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്.
യു.എന്‍.സി 1878 എന്നറിയപ്പെടുന്ന ഈസ്റ്റര്‍ യൂറോപ്യന്‍ ഹാക്കര്‍ സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആക്രമണം സംബന്ധിച്ച് എഫ്.ബി.ഐ, ആരോഗ്യ-മനുഷ്യ സേവന വകുപ്പ് എന്നിവക്ക് മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. സൈബര്‍ ഭീഷണിയെ എങ്ങനെ പ്രതിരോധിക്കാമെന്ന് വിശദമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.