സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. അടുത്ത മാസം ഒന്ന് വരെ കസ്റ്റഡി തുടരും.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. ഇന്ന് ഇരുവരേയും കസ്റ്റംസിന് കൈമാറും.
അതേസമയം, കേസിലെ പ്രതികളായ ഫൈസല്‍ ഫരീദിനും റബിന്‍സിനും എതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. പ്രതികളെ ഇന്ത്യയില്‍ എത്തിക്കുന്നതിനായി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കാന്‍ കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.











