തിരുവനന്തപുരം: യുഎഇയില്‍ നിന്നെത്തിയ മതഗ്രന്ഥം മന്ത്രി കെ.ടി ജലീല്‍ വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ വിശദീകരണം തേടി. രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര പാര്‍സലുകള്‍ വന്നെന്ന് അറിയിക്കണം. ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ അതും വ്യക്തമാക്കണമെന്ന് കസ്റ്റംസ് നോട്ടീസില്‍ പറയുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍എസ് ദേവ് ആണ് നോട്ടീസ് നല്‍കിയത്.
Also read: പ്രതിപക്ഷ നേതാവിന്റെ നുണകൾ: കരാര്‍ നിയമനങ്ങളുടെ വാസ്തവം വ്യക്തമാക്കി മന്ത്രി തോമസ് ഐസക്ക്
മതഗ്രന്ഥം നയതന്ത്ര ബാഗ് വഴി ഇറക്കുമതി ചെയ്യാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കാന്‍ കഴിയില്ല. പിന്നെങ്ങനെയാണ് മതഗ്രന്ഥം വിതരണം ചെയ്തതെന്ന് കസ്റ്റംസ് ചോദിക്കുന്നു. സര്‍ട്ടിഫിക്കറ്റുകളില്‍ ആരാണ് ഒപ്പിട്ടിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കസ്റ്റംസ് പറഞ്ഞു.
അതേസമയം, പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാത്തതിന് ബിഎസ്എന്‍എലിനും നോട്ടീസ് നല്‍കി.












