കൊച്ചി: ഡോളര്‍ കടത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് കസ്റ്റംസ്. ഡിപ്പോമാറ്റിക് ചാനല്‍ വഴി കോടികളുടെ കള്ളപ്പണം പ്രമുഖര്‍ ഗള്‍ഫിലേക്ക് കടത്തിയെന്ന് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയെ അറിയിച്ചു. ഗള്‍ഫിലേക്ക് കടത്തുന്ന ഡോളറിന് സ്വര്‍ണം വാങ്ങി കേരളത്തിലെത്തിക്കും. ഡോളര്‍ നല്‍കിയാല്‍ സ്വര്‍ണവില കുറച്ചുകിട്ടുമെന്നും കസ്റ്റംസ് പറഞ്ഞു.
അതേസമയം, വിദേശ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെയും ഡ്രൈവര്‍ സിദ്ദിഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കസ്റ്റംസിന്റെ വാഹനത്തില്‍ കൊച്ചിയില്‍ എത്തിച്ചാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. പ്രമുഖര്‍ കള്ളപ്പണം കടത്തിയെന്ന സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നത് തുടരുകയാണ്. മൊഴികള്‍ പുറത്തുവന്നാല്‍ പ്രതികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.