ദുബായ്: ഐ.പി.എല്ലില്‍ കളിക്കാന്‍ യു.എ.ഇയിലെത്തിയ കൊല്‍ക്കത്ത ടീമിന് ഗംഭീര ദൃശ്യ വിരുന്നൊരുക്കി ബുര്‍ജ് ഖലീഫ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജഴ്‌സിയുടെ നിറമായ പര്‍പ്പിള്‍ ബ്ലൂ വര്‍ണ്ണത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പ്രകാശിച്ചു്. തൊട്ടടുത്ത നിമിഷം നായകന്‍ ദിനേഷ് കാര്‍ത്തിക്, ആന്ദ്രേ റസല്‍ ഉള്‍പെടെയുള്ള താരങ്ങളുടെ ചിത്രങ്ങളും തെളിഞ്ഞു.
شكران 🙌🏽
Before the fireworks tomorrow, here's the curtain raiser! We won't stop, on our way to the 🔝
Thank you @BurjKhalifa for lighting up in #KKR colours.
What a welcome to the UAE tonight! 💜#KKRHaiTaiyaar #IPL2020 #Dream11IPL #BurjKhalifa pic.twitter.com/LgUe9hNdW1
— KolkataKnightRiders (@KKRiders) September 22, 2020
ബുധനാഴ്ചയാണ് കൊല്‍ക്കത്ത ഐ.പി.എല്ലിലെ ആദ്യ മത്സരത്തിന് കളത്തിലിറങ്ങിയത്. ഇതിന് മുന്നോടിയായാണ് ബുര്‍ജ് കൊല്‍ക്കത്തന്‍ വിസ്മയക്കാഴ്ച. ബുര്‍ജ് ഖലീഫയുടെ സ്വീകരണത്തിന് കെ.കെ.ആര്‍ ട്വിറ്ററില്‍ നന്ദി അറിയിച്ചു. വെടിക്കെട്ടിനു മുന്‍പുള്ള കര്‍ട്ടന്‍ റെയ്‌സര്‍ എന്ന തലക്കെട്ടോടെ ദൃശ്യം പങ്കുവെച്ച് കെ.കെ.ആര്‍ ട്വീറ്റ് ചെയ്തു.