സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലുള്ള കറന്‍സി വിനിമയം നിരോധിച്ചു. ഡിജിറ്റല്‍ പണമിടപാടുകൾക്ക് മാത്രമേ അംഗീകാരമുണ്ടാകൂ എന്ന് അധികൃതർ വ്യക്തമാക്കി . സൗദി ശൂറാ കൗണ്‍സിലാണ് നിരോധത്തിന് അംഗീകാരം നല്‍കിയത്. നികുതി വെട്ടിപ്പും അനിയന്ത്രിത പണമിടപാടുകളും തടയുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.
റിയല്‍ എസ്റ്റേറ്റ്, ബ്രോക്കറേജ് ബിസിനസുകളിലെ പണമിടപാടുകള്‍ക്കാണ് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. നികുതി വെട്ടിപ്പും അനിയന്ത്രിത പണമിടപാടുകളും തടയുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ നീക്കം.
അടുത്തിടെ രാജ്യത്ത് മൂല്യ വര്‍ധിത നികുതി അഞ്ചില്‍ നിന്ന് പതിനഞ്ച് ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ നികുതി തുക കുറച്ചു കാണിക്കുന്നതിന് ഇടപാട് തുകയിലും കുറവ് വരുത്തുന്ന പ്രവണത വര്‍ധിച്ചു. ഇത് തടയുന്നതിന്റെ ഭാഗമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പണമിടപാട് നിരോധനം. ഒപ്പം രാജ്യം ഘട്ടം ഘട്ടമായി ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുന്നതിനുള്ള നടപടികളുടെ തുടര്‍ച്ചയായും ഇതിനെ വിലയിരുത്തുന്നുണ്ട്. രാജ്യത്ത് നടപ്പിലാക്കിയ മൂല്യ വര്‍ധിത നികുതിയിലെ വര്‍ധനവ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടാക്കിയ ആഘാതം പഠിക്കുന്നതിനും കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.



















