മലപ്പുറം: കോവിഡ് പ്രതിരോധത്തിന് പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ വന്നതോടെയാണ് നടപടി. ഇന്ന് അര്‍ധരാത്രി മുതലാണ് നിരോധനാജ്ഞയെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു.
മലപ്പുറം ജില്ലയില്‍ 55 പേര്‍ക്ക് കൂടി ഇന്നലെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 21 പേര്‍ പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയവരാണ്.
സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതോടെ പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.തിരൂരങ്ങാട് നഗരസഭ ഓഫീസും അടച്ചിരുന്നു. ഇവിടുത്തെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെയാണിത്.












