തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ ഗുരുതരമായ പ്രതിസന്ധിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗികള്‍ക്ക് ചികല്‍സകിട്ടാതെ പുഴുവരിച്ച് കഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലന്ന് കാട്ടി പത്ത് കത്തുകളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥര്‍ ആരോഗ്യമന്ത്രിക്കയച്ചത്.
കഴിഞ്ഞ ദിവസം ഇവിടെ മൃതദേഹം തന്നെ മാറിപ്പോയ സംഭവമുണ്ടായി. ആംബുലന്‍സില്‍ ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുകയും, മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി തൂങ്ങിമരിക്കുകയും ചെയ്യുന്നു. എന്താണ് ആരോഗ്യ വകുപ്പില്‍ സംഭവിക്കുന്നതെന്നും ആര്‍ക്കും നിശ്ചയമില്ലാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് മണിക്കൂര്‍ ഒ പി നിര്‍ത്തിയിരിക്കുന്ന അവസ്ഥാ വിശേഷമുണ്ടായി. ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ അനിശ്ചിത കാല സമരത്തിലേക്ക് പോകുന്നുവെന്ന് പറയുന്നു. ഭരണകൂടം ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നുണ്ടോ എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതിന് പകരം സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുക യാണ്.
കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ആരോഗ്യമേഖലയുണ്ടാകേണ്ട അടിസ്ഥാന സൗകര്യം വികസനം മുഴുവന്‍ മുരടിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വലിയ തോതില്‍ അവഗണ അനുഭവിക്കുക യാണ്. ആരോഗ്യ രംഗത്ത് ഈ ഗുരുതരാവസ്ഥ പരിഹരിക്കാന്‍സര്‍ക്കാര്‍ അടിയന്തിരമായി ഇടപടെണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എല്ലാ ദിവസവും പത്ര സമ്മേളം നടത്തുന്ന മുഖ്യമന്ത്രി ഇത് കൊണ്ടായിരിക്കും മൂന്ന് ദിവസമായിട്ടും പത്ര സമ്മേളനം നടത്താത്തതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ത് കൊണ്ട് മുന്‍കൈ എടുക്കില്ലന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.
ആശുപത്രിയധികരുടെ അനാസ്ഥ മൂലം ഇരട്ടക്കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ ഇതുവരെ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. ആരോഗ്യമന്ത്രിയില്‍ വിശ്വാസമില്ലന്ന് തന്നെയാണ് മരിച്ച ഇരട്ടക്കുട്ടികളുടെ പിതാവ് പറഞ്ഞത്. അത്രക്ക് ഗുരുതരമായ അവസ്ഥ ആരോഗ്യ രംഗത്ത് നിലനില്‍ക്കുമ്പോഴും ഉദ്ഘാടന മഹാമഹങ്ങളിലാണ് സര്‍ക്കാരിന് ശ്രദ്ധ. അത് മാറ്റിവച്ച് അരോഗ്യ രംഗത്തെ ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപടെണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിക്ക് പുഴവരിക്കാനുണ്ടായ സാഹചര്യമെന്തെന്ന് കണ്ടെത്തണമെന്നാണ് തന്റെ നിലപാട്. അതില്‍ നടപടി വേണ്ടെന്നല്ല പറഞ്ഞത് അതിലേക്ക് നയിച്ച കാര്യങ്ങള്‍ എന്തെന്ന് കണ്ടെത്തണമെന്നാണ് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മാത്രമല്ല കോവിഡ് ബാധിതരല്ലാത്ത രോഗികള്‍ക്ക് ഒരിടത്തും രക്ഷയില്ല. വെന്റിലേറ്ററോ ഐ സി യു വോ അടക്കമുള്ള യാതൊരു അടിസ്ഥാന സൗകര്യവും ആശുപത്രികളില്ല. ഈ പ്രതിസന്ധികള്‍ പരഹരിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് നാല് ദിവസമായി യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. ഇതൊന്നും ശ്രദ്ധിക്കാന്‍ മുഖ്യമന്ത്രിയില്ല, ആരോഗ്യമന്ത്രിയേ കാണേനേ ഇല്ല. ഇതാണ് കേരളത്തിലെ ആരോഗ്യ രംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സ്ഥിതിവിശേഷമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.