തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന്റെ അധികാരത്തില്‍ കൈകടത്തി ഡിജിപി. കേസെടുക്കണമെങ്കിലും ഡിജിപിയുടെ അനുമതി വേണം. ക്രൈംബ്രാഞ്ചിന് ഇനി നേരിട്ട് കേസെടുക്കാന്‍ കഴിയില്ല. ഡിജിപിയോ സര്‍ക്കാരോ കോടതിയോ പറഞ്ഞാല്‍ കേസെടുക്കാം. കസ്റ്റഡി മരണക്കേസുകള്‍ ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറണം. അഞ്ച് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പും ക്രൈംബ്രാഞ്ചിനാണ്. 30 ദിവസത്തിനകം തെളിയാത്ത കൊലക്കേസ്, ആയുധ മോഷണ കേസും ക്രൈംബ്രാഞ്ചിന് കൈമാറണം.
ഇതുസംബന്ധിച്ച ക്രൈംബ്രാഞ്ച് മാനദണ്ഡം പുറത്തിറക്കി.