കൊച്ചി: 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതികരണവുമായി നടി സണ്ണി ലിയോണ്‍. താന്‍ പണം വാങ്ങി മുങ്ങിയിട്ടില്ലെന്നും സംഘാടകരുടെ അസൗകര്യം മൂലമാണ് പരിപാടി നടക്കാതിരുന്നതെന്നുമാണ് സണ്ണി ലിയോണിന്റെ വിശദീകരണം.
പണം മാനേജര്‍ കൈപ്പറ്റി എന്നുള്ളത് സത്യമാണ്. 5 തവണ പരിപാടിക്കായി ഡേറ്റ് നല്‍കിയിട്ടും ഇവര്‍ക്ക് പരിപാടി നടത്താന്‍ ആയില്ല. സംഘാടകരുടെ അസൗകര്യമാണ് ഇതിന് കാരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും താന്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ സംഘാടകരില്‍ നിന്ന് ക്രൈം ബ്രാഞ്ച് വീണ്ടും വിവരങ്ങള്‍ ശേഖരിക്കും.

















