പി എസ് സി വിഷയത്തിൽ വാട്സാപ്പിലൂടെ നൽകിയ സന്ദേശം ദുർവ്യാഖ്യാനം ചെയ്തെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ചില കേന്ദ്രങ്ങളിൽ നിന്ന് നവമാധ്യമങ്ങൾ വഴി അപവാദ പ്രചരണം നടക്കുകയാണ്. ബി.ജെ.പിക്കും കോൺഗ്രസിനും നവ മാധ്യമങ്ങളിൽ പെയ്ഡ് ഏജൻസികളുണ്ട്. സത്യം തൊഴിൽ അന്വേഷകരിൽ എത്തേണ്ടതുണ്ട് എന്നതു കൊണ്ടാണ് വാട്സാപ്പ് സന്ദേശം നൽകിയത്.
പാർട്ടി പ്രവർത്തകർ മോശവും തെറ്റായതുമായ കമന്‍റുകൾ ഇടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതൊഴിവാക്കാനാണ് എന്തൊക്കെ കമന്‍റുകൾ ഇടണമെന്ന നിർദേശം നൽകുന്നത്. സമൂഹിക മാധ്യമങ്ങൾ പോസിറ്റീവ് കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കണം എന്നാണ് പാർട്ടി നിലപാടെന്നും എം വി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.












