തിരുവനന്തപുരം: കെഎസ്എഫ്ഇ വിജിലന്‍സ് പരിശോധന വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ സിപിഎം. പരിശോധനയെ കുറിച്ചുളള പരസ്യ പ്രസ്താവന ഒഴിവാക്കണമെന്നായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കി. ധനമന്ത്രിയുടെ പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഇടയാക്കിയെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതുപോലെ സിപിഎമ്മിലും സര്‍ക്കാരിലും ഭിന്നതയില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം റെയ്ഡില്‍ മുഖ്യമന്ത്രിക്ക് പരസ്യ പിന്തുണയുമായി മന്ത്രിമാരായ ജി. സുധാകരനും കടകംപളളി സുരേന്ദ്രനും രംഗത്തെത്തുകയും ചെയ്തു. വിജിസലന്‍സിന് ദുഷ്ടലാക്കില്ലെന്നും തന്റെ വകുപ്പിലും വിജിലന്‍സ് റെയ്ഡ് നടത്തിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ സാധാരണ ഗതിയിലുളള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറയുന്നു.












