തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കണം. പ്രാദേശിക നിയന്ത്രണം കടുപ്പിക്കണം. ലോക്ക്ഡൗണ്‍ ഗുണകരമാകില്ലെന്ന് സിപിഐഎം പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. തിരുവനന്തപുരത്തും കൊല്ലത്തും രോഗികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഇതില്‍ 90 ശതമാനവും സമ്പര്‍ക്കമാണ്. അതുകൊണ്ടാണ് സമൂഹവ്യാപനം തടയണമെങ്കില്‍ സമ്പൂര്‍ണ അടച്ചിടല്‍ ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്‍ വിദഗ്ധ സമിതി ഇതിന് പിന്തുണ നല്‍കുന്നില്ലെന്നത് ശ്രദ്ധേയമാണ്.