തിരുവനന്തപുരം: പോലീസ് നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് സിപിഐഎമ്മില്‍ ധാരണ. അന്തിമ തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. ഭേദഗതി തിരുത്തണമെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. എതിര്‍പ്പുകളും ആശങ്കകളും മുഖവിലയ്‌ക്കെടുത്തെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പുതിയ ഭേദഗതി വിശദീകരിച്ചു. നിയമ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങളും ചര്‍ച്ചയായി. നിയമഭേദഗതി സാമൂഹിക മാധ്യമങ്ങളില്‍ മാത്രമായി ചുരുക്കാനാണ് നീക്കം.












