കാസര്‍ഗോഡ്:കാസര്‍ഗോട്ടെ നിയമസഭ മണ്ഡലങ്ങളിലേക്ക് സിപിഐഎം പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. ഉദുമയില്‍ ഇ പത്മാവതി അല്ലെങ്കില്‍ സിഎച്ച് കുഞ്ഞമ്ബു മത്സരിച്ചേക്കും. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എം രാജഗോപാല്‍, എന്‍ വി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് സാധ്യത.
മഞ്ചേശ്വരത്ത് ശങ്കര്‍ റൈയുടെ പേരും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയാനന്ദന്റെ പേരും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ശങ്കര്‍ റൈയായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ അറിഞ്ഞതിന് ശേഷം മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.