തിരുവനന്തപുരം: മൂന്ന് തവണ മത്സരിച്ചവരെ സ്ഥാനാര്‍ത്ഥി ആക്കേണ്ടെന്ന് സിപിഐ. ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന് സിപിഐ എക്‌സിക്യൂട്ടവില്‍ തീരുമാനമായി. മന്ത്രിമാരായ വി. എസ് സുനില്‍കുമാറിനും കെ. രാജുവിനും പി. തിലോത്തമനും സീറ്റില്ല. പുതിയ മാനദണ്ഡപ്രകാരം മന്ത്രിമാരില്‍ മത്സരിക്കാന്‍ കഴിയുക ഇ. ചന്ദ്രശേഖരന് മാത്രമാണ്. കൂടാതെ മുന്‍ മന്ത്രിമാരായ മുല്ലക്കര രത്‌നാകരനം സി. ദിവാകരനും മത്സരിക്കാന്‍ കഴിയില്ല.