തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ മുഖപത്രം. ആരിഫ് ഖാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് അധികാരഭിക്ഷ യാചിച്ച വ്യക്തിയെന്ന് മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ ആരിഫ് ഖാന്‍ യോഗ്യനോയെന്നും സിപിഐ ചോദിക്കുന്നു. ഭരണഘടനാപദവി രാഷ്ട്രീയ കസര്‍ത്തിന് ഉപയോഗിക്കുന്നു. കേരളത്തില്‍ നിയോഗിച്ചത് സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്നെും മുഖപത്രത്തില്‍ വിമര്‍ശനം ഉണ്ട്.
അതേസമയം, ഗവര്‍ണറുടെ വിവേചനാധികാരം വ്യക്തിനിഷ്ഠമല്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഗവര്‍ണറും സര്‍ക്കാരുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ല. വിവാദങ്ങളുടെ ഉറവിടമായി രാജ്ഭവന്‍ മാറുന്നത് അഭിലഷീണയമല്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ ഡിസംബര്‍ 23 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ശുപാര്‍ശ നേരത്തെ ഗവര്‍ണര്‍ തള്ളിയിരുന്നു. എന്നാല്‍, ഡിസംബര്‍ 31 ന് വീണ്ടും സഭാസമ്മേളനം വിളിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ അതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.











