ഡല്‍ഹി: രാജ്യത്ത് കോവിഷീല്‍ഡ് വാകിസിന്റെ അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി അനുമതി നല്‍കി. കോവിഡ് വാക്സീന്‍ വിതരണത്തിന്റെ കാര്യക്ഷമത പരീക്ഷിച്ചുറപ്പിക്കാന്‍ നാളെ രാജ്യമാകെ ‘ഡ്രൈ റണ്‍’ റിഹേഴ്സല്‍ ആരംഭിക്കാനിരിക്കെയാണ് വാക്സീന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. മറ്റ് വാക്‌സിനുകളുടെ അപേക്ഷകളില്‍ പരിശോധന തുടരുകയാണ്.
ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്നു വികസിപ്പിച്ച് ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്‌സിനാണ് കോവിഷീല്‍ഡ്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അന്തിമ അനുമതി നല്‍കുന്നതോടെ രാജ്യത്ത് വാക്സീന്‍ വിതരണ ദൗത്യത്തിനു തുടക്കമാകും. രേഖകള്‍ സമര്‍പ്പിക്കാന്‍ ഫൈസര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. വാക്‌സീന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു യുകെ, ബ്രസീല്‍ എന്നിവിടങ്ങളിലായി നടന്ന ട്രയല്‍ഫലം.