ഒമാനില്‍ 427 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സ്വദേശികളും 210 പേര്‍ പ്രവാസികളുമാണ് . ഇതോടെ മൊത്തം രോഗികളുടെ എണ്ണം 80713 ആയി. അതേസമയം രാജ്യത്ത് 1107 പേര്‍ക്ക് കൂടി കോവിഡ് ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 70910 ആയി .
879 പരിശോധനകളാണ് നടത്തിയത് . നാലു പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 492 ആയി. 60 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 513 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 177 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 9311 പേരാണ് നിലവില്‍ അസുഖ ബാധിതരായിട്ടുള്ളത്.
MOH announces the registration of (427) new #COVID_19 cases; in which (217) among Omanis and (210) among non-Omanis. pic.twitter.com/8kapVeNkPm
— وزارة الصحة – سلطنة عُمان (@OmaniMOH) August 6, 2020











