കൊച്ചി കേന്ദ്രീകരിച്ചിട്ടുള്ള പിഎന്‍ബി വെസ്പര്‍ എന്ന മരുന്ന് കമ്പനിക്ക് കോവിഡ് രണ്ടാംഘട്ട മരുന്ന് പരീക്ഷണത്തിന് അനുമതി. ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യയാണ് പരീക്ഷണത്തിന് അനുമതി നല്‍കിയത്. വെസ്പര്‍ ലൈഫ് വികസിപ്പിച്ചെടുത്ത പിഎന്‍ബി-001 എന്ന മരുന്നിന്റെ പരീക്ഷണത്തിനാണ് അനുമതി. 40 കോവിഡ് രോഗികളിലാണ് മരുന്ന് പരീക്ഷണം നടത്തുക. രണ്ട് മാസം കൊണ്ട് പരീക്ഷണം പൂര്‍ത്തിയാക്കും. വെസ്പര്‍ ലൈഫിന്റെ സിഇഒ പി എന്‍ ബല്‍റാം ആണ് ഇക്കാര്യം അറിയിച്ചത്.