ഡല്‍ഹി: കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 24 മണിക്കൂറും കോവിഡ് വാക്‌സിന്‍ നിര്‍മാണം നടക്കുന്നു. കാത്തിരിപ്പ് നീളില്ല, ശാസ്ത്രജ്ഞര്‍ ആത്മവിശ്വാസത്തിലാണെന്ന് മോദി പറഞ്ഞു.
എന്നാല്‍, രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരീക്ഷണത്തിനിടെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന പ്രതികൂല സംഭവങ്ങള്‍ വാക്‌സിന്‍ പുറത്തിറക്കുന്നതിനെ ബാധിക്കില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ‘കോവിഡ്ഷീല്‍ഡ്’ വാക്‌സിന് വെര്‍ച്വല്‍ ന്യൂറോളജിക്കല്‍ ബ്രേക്ക്ഡൗണും ബൗദ്ധിക പ്രവര്‍ത്തനങ്ങളുടെ തകരാറും ഉള്‍പ്പെടെയുള്ള ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടെന്ന ആരോപണവുമായി ‘കോവിഡ്ഷീല്‍ഡ്’ വാക്‌സിന്‍ ട്രയലില്‍ പങ്കെടുത്ത 40 കാരന്‍ ആരോപിച്ചിരുന്നു.