ജനീവ: കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ റിസള്‍ട്ട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അറിയാമെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ടെഡ്രോസ് അഥനോം ആണ് ഇക്കാര്യം അറിയിച്ചത്.
398 രാജ്യങ്ങളില്‍ നിന്നായി 5,500 രോഗികളില്‍ സോളിഡാരിറ്റി ട്രയൽ നടന്നു വരുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡ് മരുന്നുകളുടെ പരീക്ഷണത്തിനായി ലോകാരോഗ്യ സംഘടനയും ഗവേഷകരും ചേര്‍ന്ന് രൂപീകരിച്ച സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍.
സോളിഡാരിറ്റി ട്രയലിന്‍റെ ഭാഗമായി അഞ്ച് ചികിത്സാ രീതികളെയാണ് നിരീക്ഷണ വിധേയമാക്കുന്നത്. ഇതില്‍ മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ പരിശോന മാസങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തിവച്ചിരുന്നു. ഇത് ഉപയോഗിക്കുന്നതിലൂടെ പ്രത്യേകിച്ച് ഗുണമില്ല എന്നതിനൊപ്പം മരുന്ന് ഉപയോഗിക്കുന്നത് ചില പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. അതേസമയം കൊവിഡ് രോഗികൾക്ക് ഈ മരുന്ന് നൽകാൻ കഴിയുമോ എന്ന കാര്യത്തിൽ പരീക്ഷണങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്.