ഡല്‍ഹി: വാക്‌സിന്‍ വിവാദത്തില്‍ വിശദീകരണവുമായി കോവിഡ് വാക്‌സിന്‍ കമ്പനികള്‍. ജനങ്ങള്‍ക്ക് സുരക്ഷിതവും ഫലപ്രദവുമായി വാക്‌സിനുകള്‍ ലഭ്യമാക്കുമെന്നും ഇവര്‍ അറിയിച്ചു. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
കോവാക്‌സിനും കൊവിഷീല്‍ഡിനും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. എന്നാല്‍ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാത്ത കോവാക്സിന് അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. ഐസിഎംആറും ഭാരത് ബയോടെക്കും പൂണെ എന്‍ഐവിയും ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ വാക്സിന്‍.