റിയാദ്: സൗദിയില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിനിന് തുടക്കം കുറിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആദ്യ ഡോസ് സ്വീകരിച്ചുവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ കിരീടാവകാശി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചുള്ള മരണനിരക്ക് വളരെ കുറഞ്ഞു. ഒമ്പത് പേരാണ് ഇന്നലെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. രാജ്യത്ത് 178 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍, 207 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,61,903. രോഗമുക്തരുടെ എണ്ണം 3,52,815.