രാജ്യത്ത് വാക്‌സിനേഷന്‍ ഇന്നും തുടരും. 1.91 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്നലെ കുത്തിവെപ്പ് നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡല്‍ഹി അടക്കമുള്ള ഇടങ്ങളില്‍ കോവിഡ് കുത്തിവെപ്പിന് ശേഷം ചിലര്‍ക്ക് ആരോഗ്യപ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍,സംസ്ഥാനത്ത് ഇന്ന് വാക്‌സിന്‍ നല്‍കില്ലെന്ന് ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു. കുത്തിവെയ്പ്പ് സ്വീകരിച്ചവരെ നിരീക്ഷിക്കുന്നതിനായി ഒരു ദിവസത്തെ ഇടവേള സംസ്ഥാനത്ത് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. തിങ്കളാഴ്ച കുത്തിവെപ്പ് പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സൈന്യത്തിലെ 3129 പേര്‍ക്കാണ് ഇന്നലെ കുത്തിവെപ്പ് നല്‍കിയത്.
അതേസമയം, 10 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്ത് ലഭിക്കേണ്ടിടത്ത് 6.89 ലക്ഷം മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് ബംഗാള്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി.