തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന 5841 പേര്‍ രോഗമുക്തി നേടി. 13 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണം 5.8 ശതമാനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് വാക്‌സിനേഷന് എല്ലാവരും തയ്യാറാകണമെന്നും ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.











