ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 38,074 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,591,730 ആയി. 448 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 127,104 ആയി.
അതേസമയം 7,959,406 പേരാണ് ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 5,05,265 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആഗോള കോവിഡ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യ നിലവില്‍ രണ്ടാം സ്ഥാനത്താണ്. അമേരിക്കയിലാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍ ഉള്ളത്.











