ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 83 ലക്ഷം കടന്നു. 8,313,876 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 46,253 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 514 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 123,650 ആയി ഉയര്‍ന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കോവിഡ് മുക്തരായവരുടെ എണ്ണം 76 ലക്ഷം കഴിഞ്ഞു. 58,323 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തരായി. 533,748 പേരാണ് നിലവില്‍ ചികിത്സയിലുളളത്. രോഗമുക്തി നിരക്ക് 92.09 ശതമാനമായി. കേരളം, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം കൂടുതല്‍.




















