രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവും രേഖപ്പെടുത്തി. പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 622 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
1665 പേര്‍ക്ക് രോഗം ഭേദമായി. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവര്‍ സുഖം പ്രാപിച്ചു വരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം 4,52 997 പേര്‍ക്ക് പിസിആര്‍ പരിശോധ നടത്തി. ഇത്രയും പേരില്‍ 622 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനം കുറഞ്ഞതായാണ് പുതിയ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രോഗവ്യാപനം കുറഞ്ഞതോടെ മുഖാവരണം ധരിക്കുന്ന കാര്യത്തില്‍ ഉള്‍പ്പടെ നിരവധി ഇളവുകള്‍ യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബായ് എക്‌സ്‌പോ പോലെ ധാരാളം ആളുകള്‍ എത്തുന്ന ഇടങ്ങളില്‍ പോലും മുഖാവരണം നിര്‍ബന്ധമല്ലെന്ന് അറിയിപ്പുണ്ട്. അതേസമയം, മാസ്‌ക് ധരിച്ചാണ് എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ പലരും എത്തുന്നത്. സംഘാടകരും മാസ്‌ക് ധരിക്കാന്‍ ഉപദേശിക്കുന്നുണ്ട്.
വലിയ ആള്‍ക്കൂട്ടമുള്ള ഇടങ്ങളിലും സാമൂഹിക അകലം സാധ്യമല്ലാത്ത വേളകളിലും മാസ്‌ക് ധരിക്കുന്നത് തന്നെയാണ് സുരക്ഷിതത്വം എന്ന് സംഘാടകര്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മുഖാവരണം പതിവായിക്കഴിഞ്ഞതിനാല്‍ ഇത് പെട്ടെന്ന് ഉപേക്ഷിക്കാന്‍ കഴിയുന്നില്ലെന്നാണ് പലരും പറയുന്നത്.
മുഖാവരണം നിര്‍ബന്ധമല്ലെന്ന പുതിയ ഇളവ് ഫെബ്രുവരി 26 ന് തന്നെ നിലവില്‍ വന്നിരുന്നു. അടച്ചിട്ട പൊതു ഇടങ്ങളിലും ഷോപ്പിംഗ് മാളുകളിലും എല്ലാം മുഖാവരണം നിര്‍ബന്ധമാണെന്നത് തുടരും.