കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി, പത്തോളജി വിഭാഗത്തിലെ ഡോക്ടർമാർക്കാണ് രോഗം ബാധിച്ചത്.
അതേസമയം കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ രണ്ട് പേര്‍ ഗര്‍ഭിണികളാണ്. ജി 7, ജി 8 വാര്‍ഡുകളിലുണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഈ വാര്‍ഡുകളില്‍ ഉണ്ടായിരുന്ന മറ്റു രോഗികളെ വേറൊരു വാര്‍ഡിലേക്ക് മാറ്റി പാര്‍പ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഡോക്ടര്‍മാരുടെ പട്ടിക പുറത്തുവിട്ടിരുന്നു.











