ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,25,991 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 33,10,235 പേര്‍ക്കാണ് കോവിഡ് 19 ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,023 പേര്‍ക്കാണ് കോവിഡ് മൂലം ജീവന് നഷ്ടമായത്. 60,472 കോവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം രാജ്യത്ത് 3.85 കോടി കോവിഡ് സാമ്പിള്‍ പരിശോധനകള്‍ നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. 3,85,76,510 സാമ്പിളുകളാണ് ഇതിനോടകം രാജ്യത്ത് പരിശോധന നടത്തിയത്. ബുധനാഴ്ച പരിശോധിച്ചത് 9,24,998 സാമ്പിളുകളാണെന്നും ഐസിഎംആര്‍ അറിയിച്ചു.












