കുവൈത്ത് സര്‍വകലാശാലയിലെ 52 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം കഴിഞ്ഞയാഴ്ച നടത്തിയ സ്വാബ് പരിശോധനയില്‍ നിന്നാണ് ഇത്രയും അധികം പേരെ കോവിഡ് കണ്ടെത്തിയത്. പരിശോധനക്ക് വിധേയമായരില്‍ ആറു ശതമാനത്തിന് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
നാലു കേന്ദ്രങ്ങളിലായി 882 പേര്‍ക്കാണ് പരിശോധന നടത്തിയത്.സബാഹ് അല്‍ സാലിം യൂനിവേഴ്‌സിറ്റി, ഖാലിദിയ, യൂനിവേഴ്‌സിറ്റി ശുവൈഖ്, ജാബിരിയ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കോവിഡ് കണ്ടെത്തിയവര്‍ ഇടപെട്ട ഭാഗങ്ങളിലെ സ്ഥലങ്ങള്‍ അണുമുക്തമാക്കി.