രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ അവലോകനയോഗം.
അടുത്ത ഘട്ട സാമ്പത്തിക പാക്കേജ് സർക്കാർ പരിഗണിക്കുന്ന സാഹചര്യത്തിൽ യോഗത്തിന് പ്രത്യേക പ്രാധാന്യമാണ് ഉള്ളത്. പ്രതീക്ഷിച്ചതിനെക്കാൾ വലിയ തോതിലേക്ക് കോവിഡ് ബാധിതരുടെ എണ്ണം കടക്കുകയാണ്. രോഗബാധിതരാകുന്നവരിൽ നിരവധി പേർക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ തുടർന്നും നേരിടേണ്ടി വരുന്നു. ഇതിനൊപ്പം അടുത്ത ഘട്ട അണ്‍ലോക്ക് ഘട്ടത്തെക്കുറിച്ചുള്ള തീരുമാനങ്ങളും യോഗത്തിൽ ചർച്ചയാകും.