ഡല്‍ഹി: കോവിഡ് പ്രതിരോധ നടപടികളില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതിയുടെ വിമര്‍ശനം. രോഗപ്രതിരോധത്തിന് കര്‍ശന നടപടിയില്ല. കേരളമടക്കം പത്ത് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമാണ്. നേരത്തേതിനേക്കാള്‍ സ്ഥിതി വഷളാവുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു.
കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല. 80% ആളുകളും മാസ്‌ക് ധരിക്കുന്നില്ല. ഇതിനെതിരെ കര്‍ശന നടപടികള്‍ ആവശ്യമാണ്. രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.