ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. കേരളത്തോടൊപ്പം രാജസ്ഥാന്‍, കര്‍ണാടക, ചത്തീസ്ഖഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കും ഉന്നതതല സംഘം എത്തി കോവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിലയിരുത്തും.
രാജ്യത്ത് കോവിഡ് വ്യാപനം കുറയുമ്പോഴും ഈ സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തുന്നത്. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തുകയും രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുകയും ചെയ്യും.