ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ നിരീക്ഷണത്തിനായി കേന്ദ്ര സംഘത്തെ അടക്കും. പല സംസ്ഥാനങ്ങളിലും വ്യാപനം വീണ്ടും കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
അതേസമയം രോഗവ്യാപനം തടയുന്നതിനായി ചില സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലാണ് കര്‍ഫ്യു. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ രാജസ്ഥാനിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.