കൊച്ചി: അങ്കമാലിയില്‍ റിമാന്‍ഡിലായിരുന്ന പ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അങ്കമാലി പോലീസ് സ്‌റ്റേഷനിലെ പത്ത് പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. മോഷണക്കേസിലെ പ്രതിയായ തുറവൂര്‍ സ്വദേശിക്കാണ് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസമാണ് തുറവൂര്‍ സ്വദേശിയെയും മറ്റു രണ്ടുപേരെയും പോലീസ് പിടികൂടിയത്. പ്രതികളെ റിമാന്‍ഡിലാക്കുന്നതിന് മുന്‍പ് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു.
കോവിഡ് പോസിറ്റീവ് പരിശോധാഫലം വന്നതോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതും ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതുമായ പോലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചത്. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ സ്‌റ്റേഷനും ചുറ്റുപാടും അണുവിമുക്തമാക്കിയതിനു ശേഷമാണ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. പ്രതിയെ പ്രത്യേക കോവിഡ് സെന്ററിലേക്ക് മാറ്റി.