ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. ഇന്നലെ മാത്രം ഇന്ത്യയില്‍ 61,267 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 66,85,083 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 884 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,03,569 ആയി ഉയര്‍ന്നു.
രാജ്യത്ത് കോവിഡ് ബാധിച്ച് നിലവില്‍ 9,19,023 പേര്‍ ചികില്‍സയിലുണ്ട്. 56,62,491 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ രാജ്യത്ത് 10,89,403 പേരുടെ സാംപിളുകളാണ് പരിശോധന നടത്തിയത്. ഒക്ടോബര്‍ അഞ്ചുവരെയായി രാജ്യത്ത് ആകെ 8,10,71,797 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.












