ആലപ്പുഴ: എംഎല്‍എ ഷാനിമോള്‍ ഉസ്മാന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷാനിമോള്‍ ഉസ്മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
https://www.facebook.com/shanimolosman/posts/5275079002517960
നേരത്തെ ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെ മൂന്ന് നേതാക്കള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എംഎല്‍എ യ്ക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആലപ്പുഴ ഡിസിസി ഓഫീസില്‍ നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിവല്‍ എംഎല്‍എ പങ്കെടുത്തിരുന്നു.