ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന കേസുകളുടെ എണ്ണത്തില്‍ റിക്കാര്‍ഡാണിത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 10,77,618 ആയി ഉയര്‍ന്നു.
543 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26,816 ആയി. രാജസ്ഥാനില്‍ രാവിലെ 10.30 വരെ പുതിയ 193 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജസ്ഥാനിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 28,693 ആയി.