ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു. 65,410 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏറ്റവും വലിയ പ്രതിദിന കണക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 21,50,431 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 861 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43,379 ആയി. അതേസമയം 14,80,885 പേരാണ് ഇതുവരെ കോവിഡ് ഭേദമായി ആശുപത്രി വിട്ടത്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുളള സംസ്ഥാനം മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ദിവസേന വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 1,47,355 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 7,19,364 സാമ്പിളുകളാണ് പരിശോധന നടത്തിയതെന്ന് ഐസിഎംആര്‍ അറിയിച്ചു.